GuidePedia

0
The sign of cross
പിതാവിനും പുത്രനും പരിശുധാത്മവിനും നാമത്തില്‍ ആമേന്‍

സ്വര്‍ഗ്ഗസ്ഥനായ /Swargasthanaya / Our Father / Pater Noster

സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകേണമേ, അങ്ങയുടെ രാജ്യം വരേണമേ, അങ്ങയുടെ തിരുമനസ്സ് സ്വര്‍ഗ്ഗത്തിലേപ്പോലെ ഭൂമിയിലുമാകേണമേ.അന്നന്നു വേണ്ട ആഹാരം ഇന്നു ഞങ്ങള്‍ക്കു
തരേണമേ; ഞങ്ങളോട് തെറ്റു ചെയ്യുന്നവരോട് ഞങ്ങള്‍ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോടും ക്ഷമിക്കേണമേ. ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ
തിന്മയില്‍നിന്നു ഞങ്ങളെ രക്ഷിച്ചുകൊള്ളേണമേ.

 ആമ്മേന്‍.


Hail Mary / Ave Maria/നന്മനിറഞ്ഞ മറിയമേ




നന്മനിറഞ്ഞ മറിയമേ, നിനക്കു സ്വസ്തി!കര്‍ത്താവ് അങ്ങയോടുകൂടെ. സ്ത്രീകളില്‍ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു. അങ്ങയുടെ ഉദരത്തിന്‍ ഫലമായ ഈശോ
 അനുഗ്രഹിക്കപ്പെട്ടവനാകുന്നു.പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ,പാപികളായഞങ്ങള്‍ക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിച്ചുകൊള്ളേണമേ. ആമ്മേന്‍.


ത്രിത്വസ്തുതി / Glory Be / Gloria Patri

പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.ആദിയിലെപ്പോലെ ഇപ്പോഴുംഎപ്പോഴും, എന്നേക്കും സ്തുതിയായിരിക്കട്ടെആമ്മേന്‍.



 Fatima Prayer (Oh, My Jesus)/ ഓ എന്റെ ഈശോയേ

ഓ എന്റെ ഈശോയേഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കേണമേനരകാഗ്നിയില്‍നിന്ന് ഞങ്ങളെ രക്ഷിക്കേണമേഎല്ലാത്മാക്കളെയും, പ്രത്യേകിച്ച്അങ്ങേ കരുണ ഏറ്റവും കൂടുതല്‍ ആവശ്യം ഉള്ളവരെ സ്വര്‍ഗ്ഗത്തിലേക്ക് ആനയിക്കേണമേ.


Rosary

ആമുഖ പ്രാര്‍ത്ഥന / The Apostles' Creed


അളവില്ലാത്ത സകല നന്മസ്വരൂപിയായിരിക്കുന്ന സര്‍വ്വേശ്വരാ, കര്‍ത്താവേ, നീചമനുഷ്യരും
 നന്ദിഹീനരും പാപികളുമായിരിക്കുന്ന അടിയങ്ങള്‍ അറുതിയില്ലാത്ത മഹിമപ്രതാപത്തൊടുകൂടെയിരിക്കുന്ന
 അങ്ങേ സന്നിധിയില്‍ ജപം ചെയ്യാന്‍ അയോഗ്യരായിരിക്കുന്നു.എങ്കിലും അങ്ങേ
 അനന്ത ദയയിന്മേല്‍ ശരണപ്പെട്ടുകൊണ്ട് പരിശുദ്ധവിന്റെ സ്തുതിക്കായിട്ട് ഈ അമ്പത്തിമൂന്നുമണി
 ജപം ചെയ്യാന്‍ ആഗ്രഹിക്കുന്നു. ഈ ജപംഭക്തിയോടുകൂടെ ചെയ്തു പലവിചാരം കൂടാതെ തികപ്പാന്‍ കര്‍ത്താവേ അങ്ങു സഹായം ചെയ്ക.



സ്വര്‍ഗ്ഗ.

ബാവാതമ്പുരാനു മകളായിരിക്കുന്ന പരിശുദ്ധ 

ദൈവമാതാവേഞങ്ങളില്‍ ദൈവവിശ്വാസമെന്ന 

പുണ്യമുണ്ടായി ഫലം ചെയ്യുവാനായിട്ട് അങ്ങേ 

തിരുക്കുമാരനോടപേക്ഷിക്കേണമേ


നന്മ.

പുത്രന്‍ തമ്പുരാനു മാതാവായിരിക്കുന്ന

 പരിശുദ്ധ ദൈവമാതാവേഞങ്ങളില്‍

 ദൈവശരണമെന്ന പുണ്യമുണ്ടായി

 വളരുവാനായിട്ട് അങ്ങേ

 തിരിക്കുമാരനോടപേക്ഷിക്കേണമേ
നന്മ.


റൂഹാദ്കുദ്ശാ തമ്പുരാനു ഏറ്റവും

 പ്രിയപ്പെട്ടവളായിരിക്കുന്ന പരിശുദ്ധ

 ദൈവമാതാവേഞങ്ങളില്‍ ദൈവസ്നേഹമെന്ന

 പുണ്യമുണ്ടായി വളരുവാനായിട്ട് അങ്ങേ

 തിരിക്കുമാരനോടപേക്ഷിക്കേണമേ


നന്മ.

ത്രിത്വ.


കാലമനുസരിച്ചുള്ള ജപങ്ങള്‍ 

/ The Joyful Mysteries

സന്തോഷത്തിന്റെ രഹസ്യങ്ങള്‍
The Annunciation
പരിശുദ്ധ കന്യാസ്ത്രീമറിയമേദൈവവചനം
 അങ്ങേ തിരുവുദരത്തില്‍ മനുഷ്യാവതാരം
 ചെയ്യുമെന്ന് ഗബ്രിയേല്‍ ദൈവദൂതന്‍ വഴി
 ദൈവകല്പനയാല്‍ അങ്ങേ
 അറിയിച്ചതിനെയോറ്ത്ത് അങ്ങേക്കുണ്ടായ
 സന്തോഷത്തെയോറ്ത്ത് ധ്യാനിക്കുന്ന
 ഞങ്ങളുടെ ഹൃദയത്തിലും അങ്ങേ
 സംഗ്രഹിച്ചുകൊണ്ടിരിപ്പാന്‍ കൃപ
 ചെയ്യേണമേ.
സ്വര്‍ഗ്ഗ. 10 നന്മ. 1 ത്രിത്വ.
ഓ എന്റെ ഈശോയേ.. 
 The Visitation

പരിശുദ്ധ ദൈവമാതാവേഅങ്ങേ ഇളയമ്മയായ
 ഏലീശ്വാ പുണ്യവതിയെ അങ്ങു ചെന്നു
 കണ്ടപ്പോള്‍ആ പുണ്യവതിക്ക്
 സര്‍വ്വേശ്വരന്‍ ചെയത കരുണയെക്കണ്ട്
 അങ്ങേക്കുണ്ടായ സന്തോഷത്തെ ഓറ്ത്തു
 ധ്യാനിക്കുന്ന ഞങ്ങള്‍ ലൌകിക
 സന്തോഷങ്ങളെ പരിത്യജിച്ച് പരലോക
 സന്തോഷങ്ങളെ ആഗ്രചിച്ചുതേടുവാന്‍ കൃപ
 ചെയ്യേണമേ.
സ്വര്‍ഗ്ഗ. 10 നന്മ. 1 ത്രിത്വ
ഓ എന്റെ ഈശോയേ.. 
The Nativity

പരിശുദ്ധ ദൈവമാതാവേഅങ്ങേ
 കന്യാത്വത്തിനു അന്തരം വരാതെ അങ്ങേ
 ദൈവകുമാരനെ പ്രസവിച്ചതിനാല്‍
 അങ്ങേക്കുണ്ടായ സന്തോഷത്തെ ഓറ്ത്തു
 ധ്യാനിക്കുന്ന ഞങ്ങളുടെ ഹൃദയത്തിലും അങ്ങ്
 ജ്ഞാനവിധമായി പിറപ്പാന്‍ കൃപ
 ചെയ്യേണമേ.
സ്വര്‍ഗ്ഗ. 10 നന്മ. 1 ത്രിത്വ.
ഓ എന്റെ ഈശോയേ.. 

The Presentation

പരിശുദ്ധ ദൈവമാതാവേഅങ്ങേ
 തിരുക്കുമാര‍നെ ദൈവാലയത്തില്‍
 കാഴ്ചവെച്ചപ്പോള്‍ മഹാത്മാക്കള്‍ തന്നെ
 സ്തുതിക്കുന്നതുകണ്ട് അങ്ങേക്കുണ്ടാ‍യ
 സന്തോഷത്തെ ഓറ്ത്ത് ധ്യാനിക്കുന്ന ഞ
ങ്ങള്‍ അങ്ങേക്ക് യോഗ്യമായ
 ദൈവാലയമായിരിപ്പാന്‍ കൃപ ചെയ്യേണമേ.
സ്വര്‍ഗ്ഗ. 10 നന്മ. 1 ത്രിത്വ
ഓ എന്റെ ഈശോയേ.. 

The Finding of Jesus in the Temple

പരിശുദ്ധ ദൈവമാതാവേഅങ്ങേ 
തിരുക്കുമാര‍നെ പന്ത്രണ്ടാം വയസ്സില്‍
 കാണാതെ പോയപ്പോള്‍ മൂന്നാം ദിവസം
 ദൈവാ‍ലയത്തില്‍വച്ചു
 തര്‍ക്കിച്ചുകൊണ്ടിരിക്കയില്‍ അങ്ങുതന്നെ
 കണ്ടെത്തിയതിനാലുണ്ടായ സന്തോഷത്തെ
 ഓറ്ത്ത് ധ്യാനിക്കുന്ന ഞങ്ങള്‍ മേലില്‍
 പാപത്താല്‍ വിട്ടുപിരിയാതിരിപ്പാനും
 വിട്ടുപിരിഞ്ഞു പോയാലുടനെ
മനസ്താപത്താല്‍ തന്നെ കണ്ടെത്താനും കൃപ
 ചെയ്യേണമേ.
സ്വര്‍ഗ്ഗ. 10 നന്മ. 1 ത്രിത്വ.
ഓ എന്റെ ഈശോയേ..

ദുഃഖത്തിന്റെ രഹസ്യങ്ങള്‍ 
The Sorrowful Mysteries
The Agony in the Garden
പരിശുദ്ധ ദൈവമാതാവേഅങ്ങേ തിരുക്കുമാരന്‍
 പൂങ്കാവനത്തില്‍
 നമസ്കരിച്ചുകൊണ്ടിരുന്നപ്പോള്‍
 ചോരവിയര്‍ത്തു എന്നതിന്മേല്‍ ധ്യാനിക്കുന്ന
 ഞങ്ങള്‍
 ഞങ്ങളുടെ പാപങ്ങളിന്മേല്‍ മനഃ‍സ്തപിച്ച്
 പാപപ്പൊറുതി ലഭിപ്പാന്‍ കൃപചെയ്യണമേ,
 ആമ്മേന്‍.
സ്വര്‍ഗ്ഗ. 10 നന്മ. 1 ത്രിത്വ.
ഓ എന്റെ ഈശോയേ..
The Scourging at the Pillar

പരിശുദ്ധ ദൈവമാതാവേഅങ്ങേ തിരുക്കുമാരന്
‍ കല്‍ത്തൂണിന്മേല്‍ കെട്ടപ്പെട്ട് ചമ്മട്ടികളാല്‍
 അടിക്കപ്പെട്ടു എന്നതിന്മേല്‍ ധ്യാനിക്കുന്ന
 ഞങ്ങള്‍
 ഞങ്ങളുടെ പാപങ്ങളിലാണ്ടുകുന്ന
 കഠിനശിക്ഷകളില്‍നിന്ന് മനഃസ്താപത്താലും
 നല്ല
 വ്യാപാരത്താലും ഒഴിഞ്ഞുമാറുവാന്‍
 കൃപചെയ്യേണമേ,
 ആമ്മേന്‍.
സ്വര്‍ഗ്ഗ. 10 നന്മ. 1 ത്രിത്വ.
ഓ എന്റെ ഈശോയേ..

The Crowning with Thorns

പരിശുദ്ധ ദൈവമാതാവേഅങ്ങേ തിരുക്കുമാരന്റെ
 തിരുത്തലയില്‍ മുള്‍മുടി ധരിപ്പിച്ച്
 പരിഹാസരാജാവായി തന്നെ സ്ഥാപിച്ചതിന്മേല്‍
 ധ്യാനിക്കുന്ന ഞങ്ങളുടെ ഹൃദയത്തിലും അങ്ങേ
 തിരുപ്പാടുകളും മുറിവുകളും പതിച്ചരുളേണമേ,
 ആമ്മേന്‍.
സ്വര്‍ഗ്ഗ. 10 നന്മ. 1 ത്രിത്വ.
ഓ എന്റെ ഈശോയേ..
Jesus Carries His Cross

പരിശുദ്ധ ദൈവമാതാവേഅങ്ങേ തിരുക്കുമാന്‍
 ഈശോമിശിഹാവധത്തിനു വിധിക്കപ്പെട്ട്
 ഭാരമേറിയാ
 സ്ലീവാമരം ചുമന്നുകൊണ്ട്
 ഗാഗുല്‍ത്താമലയിലേക്കു
 പോകുന്നതിന്മേല്‍ ധ്യാനിക്കുന്ന ഞങ്ങള്‍
 ഞങ്ങളുടെ
 പാപങ്ങളിന്മേല്‍ മനഃസ്തപിച്ച് പാപപ്പൊറുതി
 ലഭിപ്പാന്‍ കൃപചെയ്യണമേആമ്മേന്‍.
സ്വര്‍ഗ്ഗ. 10 നന്മ. 1 ത്രിത്വ.
ഓ എന്റെ ഈശോയേ..
The Crucifixion

പരിശുദ്ധ ദൈവമാതാവേഅങ്ങേ തിരുക്കുമാരന്‍
 ഗാഗുല്‍ത്താമലയില്‍‌വച്ച് അങ്ങേ മുമ്പാകെ
 ഇരുമ്പാണികളാല്‍ കുരിശിന്മേല്‍ തറയ്ക്കപ്പെട്ടു
 എന്നു
 ധ്യാനിക്കുന്ന ഞങ്ങളുടെ ഹൃദയത്തിലും അങ്ങേ
 തിരുപ്പാടുകളും വ്യാകുലങ്ങളും
 പതിച്ചരുളേണമേ,
 ആമ്മേന്‍.
സ്വര്‍ഗ്ഗ. 10 നന്മ. 1 ത്രിത്വ.
ഓ എന്റെ ഈശോയേ..
മഹിമയുടെ രഹസ്യങ്ങള്‍ 
The Glorious Mysteries 
The Resurrection
പരിശുദ്ധ ദൈവമാതാവേഅങ്ങേ തിരുക്കുമാരന്‍
 പാടുപെട്ടുമരിച്ച മൂന്നാംനാള്‍ എന്നന്നേക്കും
 ജീവിക്കുന്നതിനായി
 ഉയിര്‍ത്തെഴുന്നേറ്റതിനാലുണ്ടായ
 മഹിമയേ ഓര്‍ത്തു ധ്യാനിക്കുന്ന ഞങ്ങള്‍
 പാപമായ
 മരണത്തില്‍നിന്ന് നിത്യമായി
 ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍
 കൃപചെയ്യണമേആമ്മേന്‍.
സ്വര്‍ഗ്ഗ. 10 നന്മ. 1 ത്രിത്വ.
ഓ എന്റെ ഈശോയേ..
The Ascension

പരിശുദ്ധ ദൈവമാതാവേഅങ്ങേ തിരുക്കുമാരന്‍
 ഉയിര്‍ത്തതിന്റെ നാല്പതാം ദിവസം എത്രയും
 മഹിമപ്രതാപത്തോടുകൂടെ സ്വര്‍ഗ്ഗാരോഹണം
 ചെയ്തതിനാലുണ്ടായ മഹിമയേ ഓര്‍ത്തു
 ധ്യാനിക്കുന്ന
 ഞങ്ങള്‍ പരലോകവാഴ്ചയെ മാത്രം ആഗ്രഹിച്ച്
 മോക്ഷം പ്രാപിപ്പാന്‍ കൃപചെയ്യേണമേ,
 ആമ്മേന്‍.
സ്വര്‍ഗ്ഗ. 10 നന്മ. 1 ത്രിത്വ.
ഓ എന്റെ ഈശോയേ..
The Descent of the Holy Spirit

പരിശുദ്ധ ദൈവമാതാവേഅങ്ങേ തിരുക്കുമാരന്‍
 ഉയിര്‍ത്തെഴുന്നള്ളിയതിന്റെ പത്താംനാള്‍
 ഊട്ടുശാലയില്‍
 ധ്യാനിച്ചിരുന്ന തന്റെയും ശിഷ്യന്മാരുടെയുമേല്‍
 റൂഹാദ്കുദ്ശായെ യാത്രയാക്കിയതിനാലുണ്ടായ
 മഹിമയെ ഓര്‍ത്തു ധ്യാനിക്കുന്ന ഞങ്ങളുടെ
 റൂഹാദ്കുദ്ശായുടെ പ്രസാദവരത്താല്‍
 ദൈവതിരുമനസ്സുപോലെ വ്യാപരിപ്പാന്‍
 കൃപചെയ്യേണമേആമ്മേന്‍.
സ്വര്‍ഗ്ഗ. 10 നന്മ. 1 ത്രിത്വ.
ഓ എന്റെ ഈശോയേ..
The Assumption

പരിശുദ്ധ ദൈവമാതാവേഅങ്ങേ തിരുക്കുമാരന്‍
 ഉയിര്‍ത്തെഴുന്നള്ളി കുറേക്കാലം കഴിഞ്ഞപ്പോള്‍
 ഇഹലോകത്തില്‍നിന്നും മാലാഖമാരാല്‍
 സ്വര്‍ഗ്ഗത്തിലേക്കു കരേറ്റപ്പെട്ടതിനാലുണ്ടായ
 മഹിമയേ ഓര്‍ത്തു ധ്യാനിക്കുന്ന ഞങ്ങള്‍
 അങ്ങയുടെ
 സഹായത്താല്‍ മോക്ഷത്തില്‍ വന്നുചേരുവാന്‍
 കൃപചെയ്യണമേആമ്മേന്‍.
സ്വര്‍ഗ്ഗ. 10 നന്മ. 1 ത്രിത്വ
ഓ എന്റെ ഈശോയേ..
The Coronation

പരിശുദ്ധ ദൈവമാതാവേഅങ്ങു പരലോകത്തില്‍
 എഴുന്നള്ളിയ ഉടനെ അങ്ങേ തിരുക്കുമാരന്‍
 അങ്ങയെ
 ത്രിലോകരാജ്ഞിയായി
 മുടിധരിപ്പിച്ചതിനാലുണ്ടായ
 മഹിമയേ ഓര്‍ത്തു ധ്യാനിക്കുന്ന ഞങ്ങള്‍
 സ്വര്‍ഗ്ഗത്തിലും സന്തതം ദൈവത്തെ
 സ്തുതിച്ചാനന്ദിപ്പാന്‍ കൃപ ചെയ്യേണമേ,
 ആമ്മേന്‍.
1 [സ്വര്‍ഗ്ഗസ്ഥനായ പിതാവേ|സ്വര്‍ഗ്ഗ.]] 10 നന്മ




Post a Comment

 
Top